ഈ രാശിക്കാർക്ക് ഇനി നല്ല സമയം- Clickastro

[ad_1]

മൂന്നു പതിറ്റാണ്ടിനു ശേഷം ശനി കുംഭം രാശിയിലെത്തുന്നു

പൊതുവേ ജ്യോതിഷത്തെക്കുറിച്ച് അറിവുള്ളവർക്കെല്ലാം വളരെ ഭയമുള്ള ഒരു വാക്കാണ് ശനി (Saturn). കൂടാതെ, നമ്മൾ സംസാരിക്കുമ്പോൾ പ്രതിസന്ധിഘട്ടങ്ങളെ സൂചിപ്പിക്കുന്നത് കണ്ടക ശനി, ഏഴര ശനി തുടങ്ങിയ വാക്കുകൾ ഉപയോഗിച്ചാണ്. “കണ്ടക ശനി കൊണ്ടേ പോകൂ” എന്നത് ഒരു പഴഞ്ചൊല്ലു പോലെ ഉപയോഗിക്കുന്ന നമ്മൾ ശനിയെ ഭയപ്പെട്ടില്ല എങ്കില്ലേ അത്ഭുതമുള്ളൂ.

പക്ഷെ ജ്യോതിഷത്തെക്കുറിച്ച് ജ്ഞാനമുള്ളവർ അഭിപ്രായപ്പെടുന്നത് ശനി നൽകുന്ന അത്രയും ആനുകൂല്യങ്ങൾ മറ്റു ഗ്രഹങ്ങൾ നൽകുന്നില്ലെന്നാണ്. കർമ്മപരമായി ശനി നൽകുന്ന ആനുകൂല്യങ്ങൾ അതുല്യമാണ്. ഒരു ജാതകത്തിൽ ശനിയ്ക്ക് ബലമുണ്ടെങ്കിൽ അയാൾക്ക് ധാരളം ഭൃത്യസമ്പത്തുണ്ടാകുവാൻ സാധ്യതയുണ്ട്. രാഷ്ട്രീയക്കാർക്ക് വളരെ ഗുണഫലങ്ങൾ കൊടുക്കുന്ന ഗ്രഹമാണ് ശനി.Saturn Transit

ശനിയുടെ ദേവൻ ന്യായത്തിൻ്റെ ദേവനായ യമദേവനായതു കൊണ്ട് അന്യായം, അനീതി ചെയ്യുന്നവരെയാണ് സാധാരണയായി ശനിദോഷം കൂടുതൽ ബാധിക്കാറുള്ളത്. അതുകൊണ്ട് നീതിയുക്തമായി ജീവിക്കുന്നവർക്ക് ശനിദോഷത്തെ പേടിക്കേണ്ടതില്ല. മാത്രമല്ല ശനിയുടെ ദോഷം കഴിഞ്ഞ് സമയം മാറുമ്പോൾ ജീവിതത്തിൽ ശുഭകരമായ എന്തെങ്കിലും സമ്മാനിച്ചിട്ടേ പോവുകയുമുള്ളൂ. അവിചാരിത ധനാഗമനം, സ്ഥലമാറ്റം, ഉദ്ദ്യോഗ കയറ്റം എന്നിങ്ങനെ ഗുണപരമായ എന്തെങ്കിലും നൽകിയിട്ടേ ശനി പോകൂ. അതുകൊണ്ട് ആരും ശനിദോഷത്തെ അത്രയ്ക്ക് ഭയപ്പെണ്ടേതില്ല.

What’s Sade Sati? The right way to discover Sade Sati in horoscope?

ശനി ഒരു രാശി പിന്നിടുവാൻ ഏകദേശം രണ്ടര വർഷമാണ് എടുക്കുന്നത്. ജ്യോതിഷത്തിൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം ശനിയാണ്. അതുകൊണ്ട് മന്ദൻ എന്നും ശനിയ്ക്ക് പേരുണ്ട്. രാശിചക്രത്തിലെ 12 രാശികൾ സഞ്ചരിക്കുവാൻ ഏകദേശം 30 വർഷമെടുക്കുന്നു. ഈ 12 രാശികളിൽ 3 രാശികളിൽ സഞ്ചരിക്കുന്ന സമയം മാത്രമേ ജാതകന് അനുകൂലമായുള്ളൂ. ബാക്കി ഒൻപതിൽ ഏഴെണ്ണവും പ്രതികൂല സമയങ്ങളായിരിക്കും. ഇതാണ് ശനിയെ എല്ലാവരും ഭയക്കുവാൻ ഒരു കാരണം.

2023 ജനുവരി17 ന് ശനി തൻ്റെ സ്വക്ഷേത്രമായ മകരത്തിൽ നിന്ന് മറ്റൊരു സ്വക്ഷേത്രമായ കുംഭത്തിലേക്ക് കടക്കുന്നു.

സ്വക്ഷേത്ര സ്ഥിതനായ ശനിയായതു കൊണ്ട് അനുകൂലതകൾ കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

Get Free Shani Transit Predictions

ഏതൊക്കെ രാശിക്കർക്കാണ് ഈ മാറ്റം എറ്റവും അനുകൂലമാകുന്നത് എന്നു നോക്കാം

Jupiter Transit 2022 for Virgo

കന്നി രാശി

കന്നി രാശിക്കാർക്ക് (ഉത്രം മുക്കാൽ അത്തം ചിത്തിര നക്ഷത്രക്കാർ) ഈ മാറ്റം വളരെ അനുകൂലമായിരിക്കും. ശത്രു നാശം, കാര്യവിജയം എന്നിവ ഉണ്ടാകും കൂടാതെ ഗുരു 7-ൽ സഞ്ചരിക്കുന്ന സമയം കൂടി ആയതുകൊണ്ട് കാര്യങ്ങൾ വളരെ അനുകൂലമായിരിക്കും

ധനു രാശി

Jupiter Transit 2022 for Sagittarius

ധനു രാശിക്കാർക്ക് (മൂലം, പൂരാടം, ഉത്രാടം കാൽ നക്ഷത്രക്കാർ) ഏഴരശ്ശനി കഴിഞ്ഞ് ശനി 3 ലേക്ക് കടക്കുന്നു. അഭീഷ്ടസിദ്ധി, കാര്യവിജയം, വാഹനലാഭം എന്നിവ കാണുന്നു നാലിൽ സഞ്ചരിക്കുന്ന ഗുരു വളരെ അനുകൂലം അല്ലെങ്കിലും സാമാന്യമായി പറഞ്ഞാൽ അനുകൂലസമയമാണ് വരുവാൻ പോകുന്നത്.

ഇനി വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടം ഉള്ള രാശികൾ ഏതെന്നു നോക്കാം

Jupiter Transit 2022 for Leoചിങ്ങം രാശി

ചിങ്ങം രാശിക്കാർക്ക് (മകം, പൂരം, ഉത്രം കാൽ നക്ഷത്രക്കാർ) ഈ മാറ്റം ഏറ്റവും പ്രതികൂലമായാണ് ബാധിക്കുന്നത്. കണ്ടക ശനിയും അഷ്ടമ ഗുരുവും പ്രതികൂല ഫലങ്ങൾ നൽകുന്ന സമയം ആയതുകൊണ്ട് വളരെ ശ്രദ്ധ വേണ്ട സമയമാണിത്. അസുഖങ്ങൾ വളരെ ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കുക, പുതിയ പദ്ധതികൾ ആരംഭിക്കാതിരിക്കുക. ജോലി മാറുവാൻ ശ്രമിക്കരുത്. അറിയാത്ത മേഖലയിൽ ധനം നിക്ഷേപിക്കരുത്.

Get Saturn Transit Treatments for Chingam Rashi

മകരം രാശിJupiter Transit for Capricorn

മകരം രാശിക്കാർക്ക് ( ഉത്രാടം അര, തിരുവോണം, അവിട്ടം നക്ഷത്രങ്ങൾ) ഏഴരശ്ശനി സമയം തുടരുകയാണ്. കൂടാതെ ഗുരു മൂന്നിൽ സഞ്ചരിക്കുന്ന സമയമാണ്. ഇവ രണ്ടും തീരെ അനുകൂലമല്ല. ധനനഷ്ടം, കാര്യപരാജയം തുടങ്ങിയവ എല്ലാ മേഖലകളിലും അനുഭവപ്പെട്ടേക്കാം. വെല്ലുവിളികളെ ഫലപ്രദമായി നേരിടുവാൻ മനസ്സിനെ സജ്ജമാക്കുക.

Get Saturn Transit Treatments for Makaram Rashi

Jupiter Transit 2022 for Libraതുലാം രാശി

തുലാം രാശിക്കാർക്ക് (ചിത്തിര അര, ചോതി, വിശാഖം മുക്കാൽ നക്ഷത്രങ്ങൾ) ശനി അഞ്ചിലും ഗുരു ആറിലും സഞ്ചരിക്കുന്നു. അത്ര അനുകൂലമായ സമയമല്ലിത്. ശ്രദ്ധ വേണ്ട സമയമാണ്. മാനസിക പിരിമുറുക്കങ്ങൾ, തീരുമാനമെടുക്കാൻ പ്രയാസം എന്നിവ നേരിടും. ജോലി മാറ്റത്തിന് ശ്രമിക്കരുത്. ശത്രുക്കൾ കരുത്താർജ്ജിക്കുവാൻ സാധ്യതയുണ്ട്. പല രംഗങ്ങളിലും വെല്ലുവിളി നേരിടേണ്ടിവന്നേക്കാം.

Get Saturn Transit Treatments for Tulam Rashi

മീനം രാശിJupiter Transit for Pisces

മീനം രാശിക്കാർക്ക് ( പൂരുരുട്ടാതി കാൽ, ഉത്രട്ടാതി, രേവതി നക്ഷത്രക്കാർ) ഏഴരശ്ശനി തുടരുകയാണ് കൂടാതെ ജന്മ ഗുരുവും. ഇവ രണ്ടും വെല്ലുവിളികൾ നൽകുന്ന സമയമാണ്. ധനനഷ്ടം, യാത്രകൾ പരാജയം, മനശാന്തി കുറവ് എന്നിവ അനുഭവപ്പെട്ടേക്കാം. ധനപരമായ കാര്യങ്ങളിൽ വളരെ ശ്രദ്ധ പുലർത്തുക.

Get Saturn Transit Treatments for Meenam Rashi

ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ ഉള്ള രാശികൾ ഏതൊക്കെയാണെന്ന് നോക്കാം

Jupiter Transit for Ariesമേടം രാശി

മേടം രാശിക്കാർക്ക് ശനി അഭീഷ്ട സ്ഥാനമായ പതിനൊന്നിലേയ്ക്ക് കടക്കുന്നു. ശനി പതിനൊന്നിൽ സഞ്ചരിക്കുമ്പോൾ ധന ലാഭം, പ്രശസ്തി, അംഗീകാരങ്ങൾ എന്നിവയാണ് പൊതു ഫലങ്ങൾ. അവിചാരിതമായി ധനം വന്നു ചേർന്നേക്കും. എന്നിരുന്നാലും ഗുരുവിൻ്റെ പന്ത്രണ്ടാം രാശിസ്ഥിതി തീരെ അനുകൂലമല്ലെന്ന വസ്തുതയും മനസ്സിലാക്കിയിരിക്കുക. അതുകൊണ്ട് ലഭിക്കുന്ന ധനം നഷ്ടമായി പോവാതെ സൂക്ഷിക്കുക. അറിയാത്ത മേഖലയിൽ ധനം ഇറക്കരുത്. മേടം രാശി എന്നു പറഞ്ഞാൽ അശ്വതി, ഭരണി, കാർത്തിക കാൽ നക്ഷത്രങ്ങളാണ്, ഈ നക്ഷത്രങ്ങൾക്ക് ഗുണദോഷ സമ്മിശ്രഫലങ്ങൾ അനുഭവപ്പെടേക്കാം

Get Saturn Transit Treatments for Mesha Rashi

ഇടവം രാശിJupiter Transit for Taurus

ഇടവം രാശിക്കാർക്ക് (കാർത്തിക മുക്കാൽ, രോഹിണി, മകീര്യം അര നക്ഷത്രക്കാർ) കണ്ടകശനി സമയമാണ്. ധന നഷ്ടം, ചീത്തപ്പേര്, അസുഖങ്ങൾ എന്നിവ ഉണ്ടായേക്കാം. പക്ഷേ ഗുരു 11-ൽ സഞ്ചരിക്കുന്ന സമയം ആയതുകൊണ്ട് കാര്യങ്ങൾ അനുകൂലമായിരിക്കും ഏപ്രിൽ 14 വരെ ഭയപ്പെടേണ്ട ആവശ്യമില്ല. ഗുണദോഷ സമ്മിശ്രഫലങ്ങൾ അനുഭവപ്പെടേക്കാം

Get Saturn Transit Treatments for Edavam Rashi

Jupiter Transit 2022 for Geminiമിഥുനം രാശി

മിഥുനം രാശിക്കാർക്ക് (മകീര്യം അര, തിരുവാതിര, പുണർതം മുക്കാൽ നക്ഷത്രക്കാർ) ഒൻപതിൽ ശനിയും പത്തിൽ ഗുരുവും സഞ്ചരിക്കുന്ന സമയാണിത്. കഴിഞ്ഞ സമയത്തേക്കാൾ ഭേദപ്പെട്ട സമയമാണ് വരുന്നത്. കർമ്മരംഗത്ത് ശ്രദ്ധപുലർത്തേണ്ട സമയമാണിത്. തീരുമാനങ്ങൾ എടുക്കുവാൻ പ്രയാസമായിരിക്കും. ഗുണദോഷ സമ്മിശ്ര സമയമായിരിക്കുമെന്ന് പറയാം

Get Saturn Transit Treatments for Mithunam Rashi

കർക്കിടകം രാശിJupiter Transit 2022 for Cancer

കർക്കിടകം രാശിക്കാർക്ക് (പുണർതം കാൽ, പൂയം ആയില്യം നക്ഷത്രങ്ങൾ) അഷ്ടമശനി സമയമാകുന്നു. അസുഖങ്ങൾ, ബന്ധുജന ക്ലേശങ്ങൾ, ധനനഷ്ടം എന്നിവയാണ് ഫലങ്ങൾ എന്നിരുന്നാലും ഗുരുവിനെ ഒമ്പതാം രാശിസ്ഥിതി അനുകൂലമായതു കൊണ്ട് ഏപ്രിൽ 14 വരെ ഭയപ്പെടേണ്ടതില്ല. ഗുണദോഷ സമ്മിശ്രഫലങ്ങൾ അനുഭവപ്പെടെക്കാം.

Get Saturn Transit Treatments for Karkidakam Rashi

Jupiter Transit 2022 for Scorpioവൃശ്ചികം രാശി

വൃശ്ചികം രാശിക്കാർക്ക് (വിശാഖം കാൽ, അനിഴം, തൃക്കേട്ട നക്ഷത്രക്കാർ) കണ്ടക ശനി സമയമാണ്. ഗുരു അഞ്ചിൽ നിൽക്കുന്നത് അനുകൂലമാണ്. കൂടെയുള്ളവരുമായി ശത്രുത ഉണ്ടാവാൻ സാധ്യതയുണ്ട്. ഗുരുവിൻ്റെ അനുകൂല്യമുള്ളതു കൊണ്ട് ഈ മാറ്റം ഗുണദോഷസമ്മിശ്രമമായിരിക്കും.

Get Saturn Transit Treatments for Vrischikam Rashi

കുംഭം രാശിJupiter Transit 2022 for Aquarius

കുംഭം രാശിക്കാർക്ക് (അവിട്ടം അര, ചതയം, പൂരുരുട്ടാതി മുക്കാൽ നക്ഷത്രങ്ങൾ) ഏഴര ശനി സമയം തുടരുകയാണെങ്കിലും രണ്ടിലെ ഗുരു അനുകൂല ഫലങ്ങൾ തന്നേക്കും. അതുകൊണ്ട് ഈ സമയം ഗുണദോഷസമ്മിശ്രമായിരിക്കുമെന്ന് കരുതാം. പക്ഷേ ഏപ്രിൽ 14 ന് ശേഷം സമയം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും.

Get Saturn Transit Treatments for Vrischikam Rashi

ജാതകത്തിൽ ശനിയുടെ ഫലമനുസരിച്ച് ശനി ദോഷത്തിൻ്റെ കാഠിന്യത്തിനു കുറവുണ്ടാകാം. സ്വാതികവും സത്യസന്ധവുമായ ജീവിത ശൈലിയിലൂടെ ശനിയുടെ ഈ മാറ്റം നിങ്ങൾക്ക് അനുകൂലമാക്കുവാൻ സാധിക്കട്ടേയെന്ന് ആശംസിക്കുന്നു

in-depth horoscope


[ad_2]

Leave a Reply

Your email address will not be published. Required fields are marked *